Skip to main content

ഐ ആര്‍ ഇ മൈനിംഗിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

ഐ ആര്‍ ഇ നടത്തിവരുന്ന മൈനിംഗിന് കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി താത്കാലിക അനുമതി നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവിമാര്‍, ഐ ആര്‍ ഇ അധികൃതര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. മൈനിംഗിലേര്‍പ്പെടുന്ന തൊഴിലാളികളുടെ വിവരം, തീയതി എന്നിവ ഷിഫ്റ്റ് അനുസരിച്ച്  കരുനാഗപ്പള്ളി എ സി പി ക്ക് നല്‍കണം. പോലീസ് കോവിഡ് മാനദണ്ഡം പാലിച്ചാണ് മൈനിംഗ് നടക്കുന്നതെന്ന് ഉറപ്പുവരുത്തണം. മൈനിംഗിനോടൊപ്പം റീഫില്ലിംഗും നടത്തണമെന്നും നിബന്ധനയുണ്ട്. ആലപ്പാട് മേഖലകളില്‍ മൈനിംഗ് നടക്കുമ്പോള്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സി രാധാമണി യോഗത്തില്‍ അറിയിച്ചു. പരാതിക്കിടവരാത്ത വിധം മാത്രമേ മൈനിംഗ് നടപടികള്‍ നടത്താവൂ എന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഐ ആര്‍ ഇ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
(പി.ആര്‍.കെ നമ്പര്‍ 2090/2020)

 

date