Post Category
പയ്യന്നൂര്‍ താലൂക്ക് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പും കണ്ണൂര്‍ താലൂക്കും വിഭജിച്ച് രൂപവത്കരിക്കുന്ന പയ്യന്നൂര്‍ താലൂക്കിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 10) ഉച്ച മൂന്നിന് പയ്യന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എം.പിമാരായ പി. കരുണാകരന്, പി.കെ. ശ്രീമതി ടീച്ചര്‍, എം.കെ രാഘവന്, എം.എല്‍.എമാരായ സി. കൃഷ്ണന്, ടി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിക്കും.
date
- Log in to post comments