63 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം
ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്വാപനങ്ങളുടെ 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ജില്ലയിലെ 66 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് 2020 ജൂലൈ 28ന് ഡി.പി.സിയില്‍ നിന്നും അംഗീകാരം ലഭിച്ചിരുന്നു. 66 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇനി പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതി അംഗീകാരം നേടാനുള്ളത് മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. 16 ഗ്രാമ പഞ്ചായത്തുകളുടെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും അടൂര്‍ നഗരസഭയുടെയും 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരമാണ് ബുധനാഴ്ച (ഓഗസ്റ്റ് അഞ്ച്)
ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണ്ണാദേവിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറസിലൂടെ നടന്ന യോഗത്തില്‍ അംഗീകാരം നല്‍കിയത്.
അംഗീകാരം ലഭിച്ച പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പറഞ്ഞു. പദ്ധതി പരിഷ്‌ക്കരണത്തിന് അനുമതി വാങ്ങാത്ത പന്തളം നഗരസഭയും പുറമറ്റം ഗ്രാമപഞ്ചായത്തും വിശദീകരണം നല്‍കുകയും ഈ മാസം 10 അകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദേശിച്ചു.
അനുമതി വാങ്ങി എന്നാല്‍ അന്തിമ പ്രോജക്ട് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാത്ത കടമ്പനാട് ഗ്രാമപഞ്ചായത്ത് ഈ മാസം 10 അകം നടപടിക്രമം പൂര്‍ത്തീകരിക്കണം. സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കിയത്.
2020-2021 വാര്‍ഷിക പദ്ധതിക്ക് ബുധനാഴ്ച (ഓഗസ്റ്റ് അഞ്ച്) അംഗീകാരം നേടിയ ഗ്രാമപഞ്ചായത്തുകള്‍ ഇവയാണ്. കവിയൂര്‍, ചെന്നീര്‍ക്കര, വെച്ചൂച്ചിറ, നാരങ്ങാനം, ഇരവിപേരൂര്‍, അയിരൂര്‍, നെടുമ്പ്രം, റാന്നി അങ്ങാടി, വടശേരിക്കര, കൊടുമണ്‍, ഇലന്തൂര്‍, ഏനാദിമംഗലം, നിരണം, കോട്ടാങ്ങല്‍, കടപ്ര, തണ്ണിത്തോട്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്നയോഗത്തില്‍ എ.ഡി.എം അലക്സ് പി.തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍,ഡി.പി.സി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി.മാത്യു, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ഉല്ലാസ് ഗോപാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments