ജീവനം സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ഇന്ന്(ആഗസ്റ്റ് ആറ്)
കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയം തൊഴില്‍ പദ്ധതിയായ ജീവനത്തിന്റെ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് ആറ് വ്യാഴം) ഉച്ചയ്ക്ക് 12.45ന് ആരോഗ്യ-സാമൂഹിക നീതി-വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും.
സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് പ്രൊഫസര്‍ വിജയരാഘവന്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്, ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ചുമതല വഹിക്കുന്ന ജാഫര്‍ ഖാന് എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ മൂന്നുവരെ നടക്കുന്ന വെബിനാര്‍ വെല്ലൂര്‍ അക്കാഡമി ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷനിലെ പ്രൊഫസര്‍ ഡോ.എ.മദന്‍ രാജ് നയിക്കും. കേരള അസോസിയേഷന് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് സംസ്ഥാന ട്രഷറര്‍ എം.ബി ദിലീപ് മോഡറേറ്ററാകും.
- Log in to post comments