കുടിവെള്ളം ഇനി സുലഭം: തെന്നല - പെരുമണ്ണ ക്ലാരി മള്‍ട്ടി ജി.പി ജലനിധി പദ്ധതി മന്ത്രി നാടിന് സമര്‍പ്പിച്ചു
തെന്നല, പെരുമണ്ണ ക്ലാരി, ഒഴൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന മള്‍ട്ടി ജി.പി ജലനിധി പദ്ധതി സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പുതുതായി 20 ലക്ഷത്തോളം വാട്ടര്‍ കണക്ഷനുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലും പദ്ധതിയുടെ ഗുണ ഫലം ലഭിക്കും. ജല ജീവന്‍ മിഷന്‍ ജലനിധി മാതൃകയില്‍ വിജയകരമായി നടപ്പാക്കുമെന്നും ഫണ്ടിന്റെ അപര്യാപ്തതയുള്ള പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കാന്‍ എം.എല്‍.എമാര്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായ പി കെ അബ്ദുറബ് എം.എല്‍.എ പ്ലാന്റിന്റെ ഉദ്ഘാടനം കോഴിച്ചെനയില്‍ നിര്‍വഹിച്ചു. ജലനിധി റീജിയനല്‍ പ്രൊജക്ട് ഡയറക്ടര്‍ ടി.പി ഹൈദരലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. തെന്നല പഞ്ചായത്ത് സ്‌കീം ലെവല്‍ ഓഫീസ് പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് സ്‌കീം ലെവല്‍ ഓഫീസ് ഉദ്ഘാടനം പ്രസിഡന്റ് ഫാത്തിമ പൊതുവത്ത് നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 53.61 കോടി രൂപയും മൂന്ന് പഞ്ചായത്തുകളില്‍ നിന്നുള്ള 15 ശതമാനവും പുറമെ ഗുണഭോക്തൃ വിഹിതവും ചേര്‍ത്ത് 60 കോടിയോളം രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. വാട്ടര്‍ ടാങ്കിന് 23 ലക്ഷം ലിറ്റര്‍ ജല സംഭരണ ശേഷിയുണ്ട്. ഈ പ്രദേശത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ശുദ്ധീകരണ പ്ലാന്റില്‍ പ്രതിദിനം 128 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയും. പഞ്ചായത്തുകളിലെ സബ് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്താണ് ജലനിധി പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം ഒരാള്‍ക്ക് 70 ലിറ്റര്‍ എന്ന തോതില്‍ 143000 പേര്‍ക്ക് വെള്ളം ലഭ്യമാക്കാനാകുന്നതാണ് പദ്ധതി. മൂന്ന് പഞ്ചായത്തിലുമായി 330 കിലോ മീറ്റര്‍ പൈപ്പ് ലൈനാണ് ഇതിനായി പൂര്‍ത്തിയാക്കിയത്. 180 എച്ച്.പി കപ്പാസിറ്റിയുള്ള മോട്ടോറാണ് പമ്പ് ഹൗസില്‍ സ്ഥാപിച്ചിട്ടുള്ളത്.
കെ.ആര്‍.ഡബ്ലു.എസ്.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഐ.എ.എസ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ പ്രസാദ്, ആര്‍. ആര്‍.ആര്‍.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.ടി മെഹബൂബ്, വാട്ടര്‍ അതോറിറ്റി മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഷംസുദ്ധീന്‍, ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ്, പെരുമണ്ണ ക്ലാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.എ ജബ്ബാര്‍, തെന്നല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ കോയാമു , താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി സൈതലവി ഹാജി, പെരുമണ്ണ ക്ലാരി പഞ്ചായത്തംഗം റഷീദ് ചെരിച്ചി തുടങ്ങിയവര്‍ പങ്കെടുത്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മള്‍ട്ടി ജി.പി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റുമായ സി. കെ.എ റസാഖ് സ്വാഗതവും മള്‍ട്ടി ജി.പി കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് മാതോളി നന്ദിയും പറഞ്ഞു.
- Log in to post comments