Skip to main content

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഇനി തപാല്‍ ഓഫീസ് വഴി

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ തപാല്‍ ഓഫീസുകള്‍ വഴി നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മൊബൈല്‍ റീചാര്‍ജ്, ബസ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സേവനങ്ങള്‍ ഇനി പോസ്റ്റ് ഓഫീസിലൂടെ ലഭ്യമാവും. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ മഞ്ചേരി ഡിവിഷനിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  പ്രധാന കൗണ്ടറിനോട് ചേര്‍ന്ന് സജ്ജീകരിച്ച സെന്ററില്‍ സാധാരണ നിരക്കില്‍ എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കും. വിവിധ ആധാര്‍ അനുബന്ധ സേവനങ്ങള്‍, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ലൈഫ് ഇന്‍ഷുറന്‍സ് പുതുക്കല്‍, വൈദ്യുതി ബില്‍ അടക്കല്‍, മൊബൈല്‍-ഡി.ടി.എച്ച് റീ ചാര്‍ജ് തുടങ്ങിയ സേവനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കും. പദ്ധതിയുടെ പ്രരംഭഘട്ടമായി മഞ്ചേരി, മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസുകളിലും പെരിന്തല്‍മണ്ണ മുഖ്യ തപാല്‍ ഓഫീസിലും സേവനം ആരംഭിച്ചു. 
 

date