Skip to main content

വേങ്ങരയില്‍ 32 ഗ്രാമീണ റോഡുകള്‍ യാഥാര്‍ഥ്യമാകുന്നു

    മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ വേങ്ങരയില്‍ 32 ഗ്രാമീണ റോഡുകള്‍ യാഥാര്‍ഥ്യമാകുന്നു. റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്കായി അഞ്ച് കോടി 65 ലക്ഷം രൂപ അനുവദിച്ചു. തേര്‍ക്കയം തട്ടാഞ്ചേരിമല ചക്കുങ്ങല്‍ ഇടവഴി റോഡ് വേങ്ങര- 25 ലക്ഷം, ചാലില്‍ ഇവെഴി പാങ്ങാട്ട് കുണ്ട് റോഡ് (ബാലന്‍ വൈദ്യര്‍ റോഡ്) വേങ്ങര-15 ലക്ഷം, പ്രക്കാട്ടുകുണ്ട് റോഡ്  വേങ്ങര - 20 ലക്ഷം, കാട്ടിക്കുളങ്ങര വരിവെട്ടിച്ചാല്‍ റോഡ് വേങ്ങര-25 ലക്ഷം, ചാത്തകുളം പാടം റോഡ് വേങ്ങര- 10 ലക്ഷം, ചെറുകാട്ടുപറമ്പ് കണ്ണന്‍കുളങ്ങര റോഡ്   ഊരകം - 20 ലക്ഷം, മുതിരപ്പാറ ആലുങ്ങല്‍ കുണ്ട് റോഡ്  ഊരകം - 50 ലക്ഷം, കോന്തുപാറ അംബാല്‍ റോഡ് ഊരകം - 50 ലക്ഷം, ഉമ്മിണിക്കാവ് റോഡ് സെക്കന്‍ഡ് റീച്ച്  ഊരകം - 30 ലക്ഷം, മുതിരപ്പാറ ആലുങ്ങല്‍ കുണ്ട് റോഡ്   ഊരകം - 50 ലക്ഷം, കുന്നത്ത് വടക്കേക്കുണ്ട് റോഡ്  ഊരകം - 30 ലക്ഷം, കോങ്കടപ്പാറ അംബാള്‍ റോഡ് ഊരകം - 10 ലക്ഷം, മഞ്ഞക്കണ്ടന്‍ മുഹമ്മദ് കുട്ടി ഹാജി റോഡ്-ഒതുക്കുങ്ങല്‍ - 10 ലക്ഷം, വൈ.ബി.എച്ച് റോഡ് - ഒതുക്കുങ്ങല്‍ - 10 ലക്ഷം, മാവേലിക്കുണ്ട് ചീനിപ്പടി കുരുണിയന്‍ പറമ്പ് മസ്ജിദ് റോഡ് കോണ്‍ക്രീറ്റിംഗ് - ഒതുക്കുങ്ങല്‍ - 14.5 ലക്ഷം, നൊട്ടനാലക്കല്‍ കോളജ് കമാനത്തിങ്ങല്‍ റോഡ് ഒതുക്കുങ്ങല്‍ - 10 ലക്ഷം, ഉദരാണിപ്പാമ്പ് മുള്ളന്‍ മടക്കല്‍ റോഡ്  - ഒതുക്കുങ്ങല്‍ - 10 ലക്ഷം, ആട്ടീരി കുറ്റിപൊന്തചാലുകുന്ന് കുഞ്ഞഹമ്മദാജി റോഡ് ഒതുക്കുങ്ങല്‍ - 10 ലക്ഷം, നായര്‍പ്പടി അമലപ്പാടം റോഡ്‌സെക്കന്റ് റീച്ച് പറപ്പൂര്‍ - 15 ലക്ഷം, ചോലക്കുണ്ട് പോളി റോഡ്പറപ്പൂര്‍ - 10 ലക്ഷം, ആസാദ് നഗര്‍ കൈലാട്ടില്‍ മല റോഡ് പറപ്പൂര്‍ - 10 ലക്ഷം, എടയാട്ട കടവ് റോഡ്  പറപ്പൂര്‍ - 10 ലക്ഷം , ചെനക്കല്‍ കിണര്‍ ചോലമാട് റോഡ്  പറപ്പൂര്‍ - 10 ലക്ഷം, കുട്ട്യാലി സ്മാരക വടക്കേക്കുണ്ട് റോഡ്   പറപ്പൂര്‍ - 10 ലക്ഷം, മാളില്‍ മാറാപ്പില്‍ റോഡ് കൊളപ്പുറം  എ.ആര്‍.നഗര്‍ - 10 ലക്ഷം, കുറ്റൂര്‍ കാരപ്പറമ്പ് റോഡ് എ.ആര്‍ നഗര്‍ - 10 ലക്ഷം, സാന്ത്വനം റോഡ് മമ്പുറം വെട്ടത്ത് ബസാര്‍ കോണ്‍ക്രീറ്റിങ്   എ.ആര്‍.നഗര്‍ - 10 ലക്ഷം, മുതുവില്‍ കുണ്ട് മുതു റോഡ് കണ്ണമംഗലം-10 ലക്ഷം, കോവിലപ്പാറമട്ടില്‍ പടിവട്ടം റോഡ് കണ്ണമംഗംലം - 10 ലക്ഷം, പുള്ളാട്ട് കുണ്ട് കോഴിച്ചേരി റോഡ് കണ്ണമംഗലം-10 ലക്ഷം, ആലിന്‍ ചുവട് മദുക്കപ്പറമ്പ് റോഡ് കണ്ണമംഗലം-10 ലക്ഷം , മുതുവില്‍ കുണ്ട് മഞ്ഞേങ്ങര റോഡ് -കണ്ണമംഗലം-30 ലക്ഷം  എന്നീ റോഡുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും പ്രളയത്തില്‍ തകര്‍ന്നതുമായ റോഡുകളുടെ നിര്‍മാണങ്ങളാണ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
 

date