Post Category
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി: ചേലേമ്പ്രയില്‍ 10 റോഡുകള്‍
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ ചേലേമ്പ്ര ഗ്രാമപഞ്ചായത്തില്‍ പത്തിലധികം റോഡുകള്‍ യാഥാര്‍ഥ്യമാകുന്നു. പദ്ധതിയിലൂടെ 1.5 കോടി രൂപയാണ് ചേലേമ്പ്ര പഞ്ചായത്തിന് അനുവദിച്ചിട്ടുള്ളത്. ഇടിമുഴിക്കല്‍ നിലക്കടവത്ത് കുറ്റിപ്പറമ്പ് റോഡ് - 11 ലക്ഷം, ചക്കമാടുക്കുന്ന് വെണ്ണായൂര്‍ ഐക്കരപ്പടി റോഡ് - 13 ലക്ഷം, സ്പിന്നിങ് മില്‍ അത്താണി പുല്ലുംകുന്ന് റോഡ് - 16 ലക്ഷം, സ്പിന്നിങ് മില്‍ കൈതക്കുണ്ട് റോഡ് -15 ലക്ഷം, ചേലൂപ്പാടം പൈങ്ങോട്ടൂര്‍ റോഡ് - 15 ലക്ഷം, ചേലൂപ്പാടം പനയപ്പുറം ആലങ്ങോട്ടുചിറ റോഡ് -10 ലക്ഷം, ചേലൂപ്പാടം പള്ളിയാളി കാക്കഞ്ചേരി റോഡ്- 10 ലക്ഷം, പുളിശ്ശേരി അമ്പലം റോഡ് -10 ലക്ഷം, മേലേ പടിഞ്ഞാറ്റിന്‍ പൈ താഴെ പടിഞ്ഞാറ്റിന്‍ പൈ റോഡ്- 30 ലക്ഷം, കുനൂള്‍ വളവ് കുറ്റിപ്പാല റോഡ് 12 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
date
- Log in to post comments