Skip to main content

ഭക്ഷ്യധാന്യങ്ങള്‍ ഊരുകളിലേക്ക്  സഞ്ചരിക്കുന്ന റേഷന്‍ കട: മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

    സമസ്തമേഖലകളിലും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ താത്പര്യ ങ്ങള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്ന്   ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വന്ന ശേഷം കുറഞ്ഞ കാലം കൊണ്‍് പൊതുവിതരണ രംഗത്ത് വലിയ  മാറ്റങ്ങളാണ്  സര്‍ക്കാര്‍ കൊണ്‍ുവന്നത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യങ്ങളും താത്പര്യങ്ങളും ഉള്‍ക്കൊണ്‍്  പ്രവര്‍ത്തിക്കാന്‍ ഭക്ഷ്യ-പൊതുവിതരണവകുപ്പിന് കഴിഞ്ഞിട്ടുണ്‍െന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിലെ ആദിവാസി കോളനികളില്‍  സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 
    പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്‍ ഭക്ഷ്യധാന്യങ്ങള്‍ അവരുടെ ഊരുകളിലെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്‍്. കൂടുതല്‍ ആദിവാസി ഊരുകളിലേക്കും ഒറ്റപ്പെട്ട് കഴിയുന്ന പ്രദേങ്ങളിലേക്കും ഈ പദ്ധതി എത്തിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  കരുളായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സഞ്ചരിക്കുന്ന റേഷന്‍കട എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ വിശാരിയില്‍ ഭക്ഷ്യധാന്യ കൈമാറ്റം നിര്‍വഹിച്ചു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ വീഡിയോ കോണ്‍ഫറസിലൂടെ മുഖ്യാഥിതിയായി. 
    സമൂഹത്തിലെ ദുര്‍ബല  വിഭാഗങ്ങള്‍ക്കും ഒറ്റപ്പട്ട വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനാണ് സഞ്ചരിക്കുന്ന റേഷന്‍ കട സംവിധാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കാലവര്‍ഷം ശക്തമാകുന്നതോടെ ഒറ്റപ്പെട്ടുപോകാനിടയുള്ള ഊരുകളില്‍ സുഗമമായി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നതും  പുതിയ പദ്ധതിയുടെ നേട്ടമാണ്.  ജില്ലയിലെ മലയോര മേഖലയായ നിലമ്പൂര്‍ പ്രദേശത്ത് മഴക്കെടുതി  രൂക്ഷമാകുന്നതും പുറംലോകവുമായി ബന്ധം കുറവുള്ളതുമായ  ധാരാളം ആദിവാസി  ഊരുകളുണ്‍്. അവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി വനമേഖലയിലൂടെ  രണ്‍് മുതല്‍  14 കി.മീറ്റര്‍ വരെ കാല്‍ നടയായി സഞ്ചരിക്കേണ്‍ സാഹചര്യത്തിലാണ്  ഭക്ഷ്യ സാധനങ്ങള്‍ റേഷന്‍ കടകളില്‍ നിന്നും ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. കരുളായി, മൂത്തേടം,  ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളിലെ മുണ്‍ക്കടവ്,  നെടുങ്കയം,  ഉച്ചക്കുളം,  അമ്പുമല എന്നീ കോളനികളിലേക്കാണ് സഞ്ചരിക്കുന്ന റേഷന്‍കട വഴി ആദ്യ ഘട്ടത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നത്.
    സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ഊരുകളിലെത്തുന്ന തീയതി ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുമെന്നും ഈ പ്രദേശത്ത് റേഷനിങ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ റേഷന്‍ നടത്തി ലഭ്യത ഉറപ്പുവരുത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരാതികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ മുഖേനയോ അറിയിക്കും.
പരിപാടിയില്‍ കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷെരീഫ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ സലീം, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.മനോജ്, പഞ്ചായത്ത് അംഗം  ലിസ്സി ജോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ്, നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി വാചസ്പതി, ടി.ഇ.ഒ  അനീഷ്  തുടങ്ങിയവരും മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date