Skip to main content

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷന്‍ തുടങ്ങി    

    പ്ലസ് വണ്‍ (2020-21)  സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  2018 ഏപ്രില്‍ ഒന്ന് മുതല്‍  2020 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാര്‍ഥികള്‍  വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ സ്‌പോര്‍ട്‌സ് ക്വാട്ട  അപേക്ഷ നല്‍കണം. തുടര്‍ന്ന്  അതിന്റെ പ്രിന്റ്ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ കളര്‍പകര്‍പ്പും (ഒബ്‌സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ)  സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്ന്    സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ mlpplusonesqta2020@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കണം.   പരിശോധനയില്‍ അപേക്ഷയിലും സര്‍ട്ടിഫിക്കറ്റിലും അപാകതയില്ലെങ്കില്‍ അതേ മെയില്‍ ഐ.ഡിയില്‍ സ്‌കോര്‍ കാര്‍ഡ് തിരിച്ച് അയക്കും.  സ്‌കോര്‍ കാര്‍ഡ് പ്ലസ് വണ്‍ ഓണ്‍ ലൈന്‍ സ്‌പോര്‍ട്‌സ് ക്വാട്ട http://sports.hscap.kerala.gov.in/ എന്ന സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം. സ്‌പോര്‍ട്‌സ് പ്രവേശനത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍ ഉണ്‍ായിരിക്കണം.  അല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം അയക്കണം. എന്തെങ്കിലും വിശദീകരണം സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമായി വന്നാല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെടുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0483: 2734701, 9495914841, 7012214105, 701296073.
 

date