Post Category
ടെലി വെറ്ററിനറി സേവനം ലഭിക്കും
ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ടെലി വെറ്ററിനറി സേവനം തുടങ്ങി. ഹോട്ട്‌സ്‌പോട്ടിലോ കണ്ടെയ്ന്‍മെന്റ് സോണിലോ താമസിക്കുന്ന കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം. 0495 2768166 എന്ന ജില്ലാതല കോള്‍ സെന്റര്‍ നമ്പറില്‍ വിളിച്ചാല്‍ എമര്‍ജന്‍സി വെറ്ററിനറി ടീം നേരിട്ടെത്തി സേവനം നല്‍കും. ഇതിനായി ജില്ലയിലെ 12 ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്പെക്ടര്‍, അറ്റന്റന്റ് എന്നിവരടങ്ങുന്ന എമര്‍ജന്‍സി വെറ്ററിനറി ടീം രൂപീകരിച്ചു. അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ടീം പ്രവര്‍ത്തിക്കുക. ടെലി വെറ്ററിനറി സംവിധാനം രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments