സ്വാതന്ത്ര്യദിനം - നെഹ്‌റു യുവകേന്ദ്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര ജില്ലയിലെ യുവതീ യുവാക്കള്‍ക്കായി പ്രബന്ധരചന, പ്രസംഗം, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു . പുതിയ വിദ്യാഭ്യാസ നയം ആണ് പ്രബന്ധ രചനയുടെ വിഷയം. 4 പുറത്തില്‍ കവിയരുത്. എഴുതിയ പേജുകള്‍ സ്‌കാന്‍ ചെയ്ത് അയക്കണം. സ്വയംപര്യാപ്ത ഭാരതം എന്നതാണ് പ്രസംഗ വിഷയം. 5- 10 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അയക്കേണ്ടത്.
സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും സംഘടിപ്പിക്കും. എഴുതി തയ്യാറാക്കിയ പ്രബന്ധവും വീഡിയോ പ്രസംഗവും ആഗസ്റ്റ് 14 നകം nykpalakkad2020@gmail.com എന്ന മെയിലില്‍ ലഭിച്ചിരിക്കണം.
ഓണ്‍ലൈന്‍ ക്വിസ് മത്സരം ആഗസ്റ്റ് 15ന് രാവിലെ 11 ന് നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിശദാംശങ്ങള്‍ 8547300900 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യേണ്ടതാണെന്ന് നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 0491-2505024, 8547300900.
- Log in to post comments