Skip to main content

പെന്‍ഷന്‍ അദാലത്ത് നിര്‍ത്തിവെച്ചു, പരാതി സമര്‍പ്പിക്കാം

 

 

കണ്ണൂര്‍ ഡിപിഡിഒ ഓഫീസിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും അവസാന പ്രവൃത്തിദിവസത്തില്‍ നടത്തിവരാറുളള പെന്‍ഷന്‍ അദാലത്ത് കോവിഡ് 19 സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. പെന്‍ഷനുമായി ബന്ധപ്പെട്ട്   പരാതിയുളള വിമുക്തഭടന്മാര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ/പരാതി സമര്‍പ്പിക്കാം. വിലാസം - ദി അദാലത്ത് ഓഫീസര്‍, ഡിപിഡിഒ കണ്ണൂര്‍, എംഒഡി (ഫിനാന്‍സ്), മിക്സ്ഡ് യുപി സ്‌കൂളിന് സമീപം,  സിവില്‍ സ്റ്റേഷന്‍ പി.ഒ, കണ്ണൂര്‍ - 670002. ഫോണ്‍ : 0497 2764070.

 

date