.സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്. ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ
1) 53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു ഈമാസം 13 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
2) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് 27 നു മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്ത 71 വയസുള്ള കടുങ്ങല്ലൂർ സ്വദേശിനി അത്തീവ ഗുരുതരമായി കഴിയുന്നു.അമിത രക്തസമ്മർ്ദവും ആസ്ത്മ രോഗവും അവസ്ഥ ഗുരുതരമാകാൻ കരണനം ആയിട്ടുണ്ട്.
3)ശ്വാസതടസസം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ച 70 വയസുള്ള ഇടപ്പള്ളി സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു,കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
4) 84 വയസുള്ള ചേർത്തല സ്വദേശി കോവിഡ് നുമോണിയ മൂലം ഗുരുതരമായി കഴിയുന്നു, ഇദ്ദേഹത്തിന്റെ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനവും തകരാരിൽ ആണ്.
5)58 വയസ്സുള്ള പള്ളുരുത്തി സ്വദേശി കോവിഡ് നുമോണിയ മൂലം ഗുരുതരമായി കഴിയുന്നു,
6)54 വയസുള്ള മൂത്തകുന്നം സ്വദേശിനി ക്യാൻസർ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കോവിഡ് സ്റ്റീരികരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ഇന്നലെ പ്രവേശിപ്പിച്ചു, നില ഗുരുതരമാണ്.
7) 64 വയസുള്ള പള്ളുരുത്തി സ്വദേശി ശ്വാസകോശ അർബുദത്തെ തുടർന്ന് ഐസിയുവിൽ ഗുരുതരമായി തുടരുകയാണ്.കോവിഡ് പോസിറ്റീവാണ്.
8) തൃക്കാക്കര കരുണാലയത്തിൽ നിന്നും വന്ന 64 വയസുകാരിക്ക് ശ്വാസതടസം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ,കോവിഡ് പോസിറ്റീവാണ്.
9)എറണാകുളം വട്ടപറമ്പ് സ്വദേസി 38 വയസ്സുകാരയെ അങ്കമാലി സ്വാകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക കോവിഡ് പരിശോധനാ റിപ്പോർട്ട് പോസിറ്റീവ് അയതിനെ തുടരുന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.നില ഗുരുതരമാണ്
10)45 വയസുള്ള പറവൂർ സ്വദേശി ഗുരുതരമായി ഇന്നലെ ഐസിയിവിൽ പ്രവേശിപ്പിച്ചിട്ടുണ്ട് , കോവിഡ് പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല.
(ഒപ്പ്)
Dr.Fathahudeen 06.08.2020
നോഡൽ ഓഫീസർ
സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം
- Log in to post comments