Post Category
രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം
രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിരീക്ഷകനായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയാണ് റിട്ടേണിംഗ് ഓഫീസർ. നാമനിർദ്ദേശം രാവിലെ 9 മണിക്കും വൈകിട്ട് നാലു മണിക്കുമിടയിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സമർപ്പിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം നാമനിർദ്ദേശം സമർപ്പിക്കേണ്ടതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്‌സ്. 2677/2020
date
- Log in to post comments