Skip to main content

വൈദ്യരത്നം തൈക്കാട് നാരായണൻ മൂസിന് യാത്രാമൊഴി

വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാൻ അഷ്ടവൈദ്യൻ ഇ ടി നാരായണ മൂസ്സിന് ജില്ലയുടെ യാത്രാമൊഴി. ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ പ്രദർശനത്തിന് വെച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, അഡ്വ വി എസ് സുനിൽകുമാർ, ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ടി എൻ പ്രതാപൻ എം പി, മേയർ അജിതാ ജയരാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

date