Skip to main content

കോവിഡ് കാലത്ത് സാമ്പത്തിക സഹായവുമായി സന്നദ്ധ കൂട്ടായ്മ

കോവിഡിന്റെ പശ്ചാത്തലത്തിൽ  പ്രയാസം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാൻ വിവിധ മതങ്ങളിൽപ്പെട്ടവരുടെ സന്നദ്ധ കൂട്ടായ്മ ഒരുക്കിയ കോവിഡ് 19 ഹൃദയപൂർവ്വം ഒരു കൈത്താങ്ങ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവയും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന  100 കുടുംബങ്ങൾക്ക് ജൂലൈ മുതൽ ആറ് മാസത്തേക്ക് പ്രതിമാസം 1500 രൂപ വീതം കൂട്ടായ്മ നൽകും.
പി.എൻ.എക്‌സ്. 2684/2020

date