Post Category
ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പരിരക്ഷ: സെമിനാര്‍ 17ന്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പിന്‍റെ സഹകരണത്തോടെ ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പരിരക്ഷ എന്ന വിഷയത്തില്‍ 17ന് ജില്ലാ ചൈല്‍ഡ് ലൈന്‍ ട്രെയിനിംഗ് സെന്‍ററില്‍ ഓണ്‍ലൈന്‍ ബോധവത്ക്കര ണ സെമിനാര്‍ നടത്തും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് സെമിനാര്‍. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. സെമിനാറില്‍ വിദഗ്ദ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരമുണ്ട്. ഫോണ്‍: 0468 2224375, 385.
(പിഎന്‍പി 598/18)
date
- Log in to post comments