Skip to main content

വനിതാ ദിനാചരണം

അന്താഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെയും കേരള സൈക്ലിംഗ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോടു നിന്നും 8 ന് ആരംഭിച്ച് 14 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന സംസ്ഥാന ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെട്ട സൈക്ലിംഗ് റാലിയുടെ ജില്ലയില്‍ നിന്നുള്ള ഫ്‌ളാഗ് ഓഫ് തലശ്ശേരിയില്‍് നഗരസഭ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍പേര്‍സണ്‍ റംല ടി.ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സൈക്‌ളിംഗ് അസോസിയേഷന്‍ സെക്രട്ടറി സുധീഷ് കെ, ജില്ലാ സാമൂഹ്യനീതി  ഓഫീസര്‍ പവിത്രന്‍ ടി എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.പി അസൈനാര്‍ സ്വാഗതവും സിഡിപിഒ പ്രിയദര്‍ശിനി നന്ദിയും പറഞ്ഞു.
പി എന്‍ സി/500/2018

date