Post Category
പെരുമ്പളത്ത് ഒമ്പതാം വാർഡ് കണ്ടെയ്ന്മെന്റ് സോണായി
ആലപ്പുുഴ: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പെരുമ്പളം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടെയ്ന്മെന്റ് സോണായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. രോഗ വ്യാപനം നിയന്ത്രണ വിധേയമായതായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ തുറവൂർ ഗ്രാമപഞ്ചായത്തില്‍ വാർഡ് 8, എഴുപുന്ന പഞ്ചായത്തില്‍ വാർഡ് 16, തഴക്കര വാർഡ് 21 എന്നിവയെ കണ്ടെയ്ന്‍മെൻറ് സോണിൽ നിന്ന് ഒഴിവാക്കിയും ജില്ലാ കളക്ടർ ഉത്തരവായി.
കണ്ടെയ്ന്‍മെൻറ് സോണുകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷൻ 188, 269 പ്രകാരവും നിയമനടപടി സ്വീകരിക്കും.
date
- Log in to post comments