Skip to main content

അസംഘടിതത്തൊഴിലാളി; 1000 രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷാ തിയതി നീട്ടി

 

ആലപ്പുുഴ: കോവിഡ് 19 നെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമായ സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000/- രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ആഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷസമര്‍പ്പിച്ചിട്ടില്ലാത്തവര്‍ എന്ന ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പുതുക്കിയ നിരക്കില്‍ തുക ഒടുക്കാന്‍ കഴിയാതെ വന്ന പഴയ പദ്ധതികളായ കേരള കൈത്തൊഴിലാളി, ബാര്‍ബര്‍/ബ്യൂട്ടീഷന്‍, അലക്ക്, ഗാര്‍ഹികം, പാചകം, ക്ഷേത്രജീവനം എന്നീ ക്ഷേമപദ്ധതികളില്‍ നിലനില്‍ക്കുന്നവര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം.

date