Skip to main content

മത്സ്യബന്ധനവും വിപണനവും : നിരോധനം ഓഗസ്റ്റ് 12(12/8/2020) രാത്രി 12 വരെ

ആലപ്പുഴ: ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനവും വിപണനവും ഓഗസ്റ്റ് 12(12/8/2020) രാത്രി 12 മണി വരെ നീട്ടി ജില്ലാകലക്ടർ ഉത്തരവായി. തുടർ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് 12/8/2020 ഉണ്ടാകും .

നേരത്തെ ആഗസ്റ്റ് 5 രാത്രി 12 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനം ,ആഗസ്റ്റ്‌ 6 വരെ നീട്ടിയും, തുടർ നിയന്ത്രണങ്ങൾ പിന്നീട് തീരുമാനിക്കാമെന്നും 5/8/2020ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനമായിരുന്നു.

ആഗസ്റ്റ് 5, 6 തീയതികളിൽ തീരദേശ മേഖലയിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിരോധനം ഓഗസ്റ്റ് 12(12/8/2020) രാത്രി 12 മണി വരെ നീട്ടിയത്.

date