Skip to main content

നാലുചിറ തോണിക്കടവ് റോഡിന്റെ നിർമാണം പൂർത്തിയായി

 

ആലപ്പുഴ : പുറക്കാട് ഗ്രാമ പഞ്ചായത്തിലെ നാലുചിറ ആറ്റുകടവ് തോണിക്കടവ് റോഡിന്റെ നിർമ്മാണം പൂർത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

പുത്തനാറിന് വടക്കുഭാഗത്ത് വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്താണ് നാലുചിറ. വർഷങ്ങളായി ചെളി കോരി ബലപ്പെടുത്തിയാ ബണ്ടിലൂടെയാണ് ജനങ്ങൾ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്. റോഡിൻറെ നിർമാണം പൂർത്തിയായതോടെ പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമായത്.

ആദ്യഘട്ടത്തിൽ ആറ്റു കടവു മുതൽ തോണിക്കടവ് വരെ1.2 കിലോമീറ്റർ നീളത്തിലെ റോഡ് പണി പൂർത്തിയാക്കി. പ്രദേശത്തെ കൊച്ചുപുത്തംകരി പാടശേഖരം വരെയുള്ള റോഡ് നിർമ്മാണമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് വാർഡ് അംഗം പ്രബലേന്ദ്രൻ പറഞ്ഞു. ഏകദേശം 33 ലക്ഷം രൂപ ചെലവിൽ 108 തൊഴിൽദിനം കൊണ്ടാണ് റോഡ് നിർമിച്ചത്.

ആശുപത്രിയിലേക്കുൾപ്പടെയുള്ള അടിയന്തര ആവശ്യങ്ങൾക്കും പ്രദേശത്തെ കാർഷിക മേഖലയുടെ പുരോഗതിക്കും ഈ റോഡ് ഏറെ പ്രയോജനപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ റഹ്മത്ത് ഹാമീദ് പറഞ്ഞു.

date