Skip to main content

ഡിപ്ലോമ ലാറ്ററൽ എൻട്രി ലേക്ക് നേരിട്ട് പ്രവേശനം

ആലപ്പുഴ:കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പളളി മോഡൽപോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്‌കീമിൽപ്പെടുത്തി ഡിപ്ലോമ കോഴ്‌സിലേക്ക് പ്ലസ് ടൂ/വി.എച്ച്.എസ്.ഇ ( ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങളിൽ 50ശതമാനം മാർക്ക് ഉള്ളവർ) അല്ലെങ്കിൽ ഐ.ടി.ഐ/കെ.ജി.സി.ഇ (രണ്ടു വർഷ കോഴ്‌സ്) പാസായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനിയറിംഗിൽ 10 സീറ്റ് ഒഴിവും, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗിൽ 30 സീറ്റ് ഒഴിവും, ഇലക്‌ട്രോണിക്‌സ് എൻജീനിയറിങ്ങിൽ 17 സീറ്റ് ഒഴിവുമാണ് നിലവിലുള്ളത്. എസ്.സി/ഒഇസി വിദ്യാർത്ഥികൾക്ക് പൂർണ്ണമായി ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് 9447488348, , 8138069543 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്‌.

date