പരിശോധകള്‍ വീണ്ടും വര്‍ധിപ്പിക്കും
ക്ലസ്റ്ററുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ദിനം പ്രതി നടക്കുന്ന പരിശോധകള്‍ കാര്യമായി വര്‍ധിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ല പഞ്ചായത്ത് 50000 ആന്റിജന്‍ കിറ്റുകള്‍ നല്‍കാമെന്ന് സ്പോണ്‍സര്‍ ചെയ്യാമെന്ന് സമ്മതിച്ചതായി കളക്ടര്‍ എ.അലക്സാണ്ടര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ജില്ല പഞ്ചായത്ത് എല്ലാ ഡിവിഷനിലും പരിശോധനാ കിയോസ്കുുകള്‍ ഒരുക്കാന്‍ തീരുമാനിച്ചതായി ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.മാത്യു പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് പണം ഒരു പ്രശ്നമല്ലെന്നും ലഭ്യമായ എവിടെ നിന്നും കിറ്റ് വാങ്ങാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. തീരദേശത്ത് പരമാവധി പരിശോധനകള്‍ നടത്തണം. തീരപ്രദേശത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട സമുദായ നേതാക്കളുടെയും മത സംഘടനാ പ്രതിനിധികളുടെയും ധീവര സഭ ഉള്‍പ്പടെയുള്ള സംഘടനകളുടെയും സഹായം തേടണം. കണ്ടെയ്ന്‍മെന്റ് സോണിലെ ഓരോ വാര്‍ഡിലും സമ്പര്‍ക്ക പട്ടിക ശേഖരിക്കുന്നതിനും ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിനും പോലീസ് ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവരെ ശക്തമായ നടപടി പോലീസിന്‍റെ ഭാഗത്തുനിന്ന് വേണം. പഞ്ചായത്തുകളിലെ സി.എഫ്.എല്‍.ടി.സികളുടെ പ്രവര്‍ത്തനത്തിന് ജില്ലയ്ക്ക് 10 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഒരു കോടി 10 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയതായും കളക്ടര്‍ അറിയിച്ചു. ഇത് കൂടാതെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും തങ്ങള്‍ തയ്യാറാക്കുന്ന പ്രോജക്ടുകള്‍ക്ക് ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ബോധവത്കരണത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഉള്‍പ്പടെ തയ്യാറാക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തുന്ന തരത്തില്‍ അനൗണ്‍സ് മെന്റിന് സംവിധാനം ഒരുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അവലോകനത്തിനായി അടുത്ത ആഴ്ച യോഗം ചേരാനും തീരുമാനിച്ചു.
- Log in to post comments