Skip to main content

കൊണ്ടോട്ടി താലൂക്കില്‍ 48 ക്യാമ്പുകള്‍ തയ്യാറായി ചീക്കോട് പഞ്ചായത്തില്‍ ബെയ്‌സ് ക്യാമ്പ് ആരംഭിച്ചു

    പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്കില്‍ 48 ക്യാമ്പുകള്‍ തയ്യാറായി. കൊണ്ടോട്ടി താലൂക്കിലെ 12 വില്ലേജുകളിലാണ്  ക്യാമ്പുകള്‍  ഒരുക്കിയിട്ടുള്ളത്. എല്ലാ ക്യാമ്പുകളിലേക്കും അവശ്യ സൗകര്യങ്ങളൊരുക്കുന്നതിനും പ്രളയ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിനുമായി ചീക്കോട്  പഞ്ചായത്തില്‍ ബെയ്‌സ് ക്യാമ്പ് ആരംഭിച്ചു.  
    പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ആരംഭിച്ച ബെയ്‌സ് ക്യാമ്പില്‍ 20 അഗ്‌നി സുരക്ഷാ സേനാംഗങ്ങള്‍ എത്തി. റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയ സുരക്ഷാ ഉദ്യേഗസ്ഥരുടെ സേവനവും ലഭിക്കും.  പ്രളയ സുരക്ഷാ ക്രമീകരങ്ങള്‍ക്കാവശ്യമായ ബോട്ട്, ലൈഫ് ജാക്കറ്റ് തുടങ്ങിയ എല്ലാ വസ്തുക്കളും ബെയ്‌സ് ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. 
    കൊണ്ടോട്ടിയില്‍ ചാലിയാറിന്റെ തീരത്തുള്ള വാഴക്കാട്, വാഴയൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. പഞ്ചായത്തുകളുടെ കീഴിലുള്ള സന്നദ്ധ   സുരക്ഷാ പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറായിട്ടുണ്ട്. നാല് ഫൈബര്‍  ബോട്ടുകളും ഈ മേഖലകളില്‍  ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോട്ടുകള്‍  ഇവിടെ എത്തുമെന്നും എല്ലാ ക്യാമ്പുകളിലേക്കും ആവശ്യമായ ഭക്ഷണവും അവശ്യ വസ്തുക്കളും ഒരുക്കുന്നു ണ്ടെന്നും കൊണ്ടോട്ടി തഹസില്‍ദാര്‍ പി.ചന്ദ്രന്‍ അറിയിച്ചു.    
 

date