Skip to main content

ജിപിഎസ് ഘടിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാം

    ജില്ലയില്‍ 2018ലെ വരള്‍ച്ച കാലയളവില്‍ കുടിവെളള വിതരണം നടത്തുന്ന ടാങ്കര്‍ ലോറികളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനും അത് നിരീക്ഷിക്കുന്നതിനും മാസ വാടക നിരക്കി ല്‍ പരിചയസമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ച് നിരീക്ഷിക്കുന്നതിനും അതിന്‍റെ പ്രിന്‍റ് നല്‍കുന്നതിനുമുള്ള വാടകയാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷന്‍ ഈ മാസം 17ന് രാവിലെ 11ന് മുമ്പ് ജില്ലാ കളക്ടര്‍ ആന്‍ഡ് ചെയര്‍മാന്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, പത്തനംതിട്ട എന്ന വിലാസത്തില്‍ സീല്‍     ചെയ്ത കവറില്‍ ലഭിക്കണം. ക്വട്ടേഷനുകള്‍ അന്നേദിവസം വൈകുന്നേരം മൂന്നിന് ഹാജരാകുന്നവരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ അംഗീകരിക്കുന്നതുമാണ്. കൂടുതല്‍ വിവരം കളക്ടറേറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2322515.                                            (പിഎന്‍പി 590/18)

date