Skip to main content

ഓഗസ്റ്റ് മാസത്തെ ഭക്ഷ്യധാന്യ വിതരണം

 

2020 ഓഗസ്റ്റ് മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിന് തയ്യാറായതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

1. എ.ഐ.വൈ വിഭാഗത്തില്‍പ്പെട്ട (മഞ്ഞ) കാര്‍ഡ് ഒന്നിന് 30 കിലോഗ്രാം അരിയും, അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോഗ്രാം പഞ്ചസാര, 21 രൂപയ്ക്കും ലഭിക്കുന്നതാണ്.

* പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

2. മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡില്‍ (പ്രയോരിറ്റി - പിങ്ക്) ഉള്‍പ്പെട്ട ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോഗ്രാമിന് രണ്ട് രൂപാ നിരക്കില്‍ ലഭിക്കുന്നതാണ്.

* പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

3. മുന്‍ഗണനേതര സബ്സിഡി (നോണ്‍-പ്രയോരിറ്റി സബ്സിഡി) വിഭാഗത്തില്‍പ്പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി വീതം കിലോഗ്രാമിന് നാല് രൂപ നിരക്കിലും കൂടാതെ ഓരോ കാര്‍ഡിനും ഒന്ന് മുതല്‍ മൂന്ന് കിലോഗ്രാം വരെ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയനുസരിച്ച് കിലോഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

4. മുന്‍ഗണനേതര നോണ്‍ സബ്സിഡി (എന്‍.പി.എന്‍.എസ്.) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് അഞ്ച് കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ഒന്ന് മുതല്‍ മൂന്ന് കിലോഗ്രാം വരെ ഫോര്‍ട്ടിഫൈഡ് ആട്ട ലഭ്യതയനുസരിച്ച് കിലോഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

5. എല്ലാ വിഭാഗത്തിലുമുളള വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് (ഇ), 0.50 (അര) ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് (എന്‍.ഇ), നാല് ലിറ്റര്‍ മണ്ണെണ്ണ ലിറ്ററിന് 31 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

പൊതുവിതരണം സംബന്ധിച്ച പരാതികള്‍ 180042515501967 എന്ന ടോള്‍ഫ്രീ നമ്പറിലോ ജില്ലാ സപ്ലൈ ഓഫീസിലോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാവുന്നതാണ്.

താലൂക്ക് സപ്ലൈ ഓഫീസ്, ആലത്തൂര്‍ - 04922 222325
താലൂക്ക് സപ്ലൈ ഓഫീസ്, ചിറ്റൂര്‍ - 04923 222329
താലൂക്ക് സപ്ലൈ ഓഫീസ്, മണ്ണാര്‍ക്കാട് - 04924 222265
താലൂക്ക് സപ്ലൈ ഓഫീസ്, ഒറ്റപ്പാലം - 0466 2244397
താലൂക്ക് സപ്ലൈ ഓഫീസ്, പാലക്കാട് - 0491 2536872
താലൂക്ക് സപ്ലൈ ഓഫീസ്, പട്ടാമ്പി - 0466 2970300
ജില്ലാ സപ്ലൈ ഓഫീസ്, പാലക്കാട് - 0491- 2505541

date