Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ: വനിതാ ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി താല്‍ക്കാലിക നിയമനം ലഭിക്കുന്നതിന് താല്‍പര്യമുള്ള, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ സിവില്‍ എഞ്ചിനീയറിങ്ങ് ഡിഗ്രി/ 2 വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ/ 5 വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ 4 വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എന്‍.എ.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 14 ന് രാവിലെ 11 മണിക്ക് ഗവ: വനിതാ ഐ.ടി.ഐ.യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2835987.
പി എന്‍ സി/500/2018
date
- Log in to post comments