Post Category
വികസന സെമിനാര്‍
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ 13-ാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാമത് വാര്‍ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള വികസന സെമിനാര്‍ ഇന്ന് (10) രാവിലെ 10ന് തട്ടയില്‍ എസ്.കെ.വി.യു.പി. സ്കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എലിസബത്ത് അബു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജയന്തികുമാരി അധ്യക്ഷത വഹിക്കും. വികസന സ്ഥിരം സമിതി അധ്യക്ഷ വി.പി.ജയാദേവി പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈസ് പ്രസിഡന്‍റ് ബിന്ദു എസ്.പിള്ള, ജില്ലാ പഞ്ചായത്ത് അംഗം റ്റി.മുരുകേശ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിക്കും. (പിഎന്‍പി 591/18)
date
- Log in to post comments