Post Category
ലേലം
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നമ്പര്‍ 2 ന്റെ പരിധിയിലുള്ള മരങ്ങള്‍, ശാഖകള്‍ എന്നിവ ലേലം ചെയ്യുന്നു. ആഗസ്റ്റ് 11ന് മരം നില്‍ക്കുന്ന സ്ഥലത്തായിരിക്കും ലേലം. മരം നില്‍ക്കുന്ന സ്ഥലം, ലേലം നടക്കുന്ന സമയം എന്നിവ ക്രമത്തില്‍. ഒലവക്കോട് ധോണി റോഡില്‍ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിന് സമീപമുള്ള വാകമരം, രാവിലെ 11.30. ഒലവക്കോട് ധോണി റോഡില്‍ ഞാവല്‍മരം, ഉച്ചയ്ക്ക് 12 മണി, ഒലവക്കോട് ധോണി റോഡില്‍ രണ്ട് ഇലവ് മരങ്ങള്‍ ഉച്ചയ്ക്ക് 1 മണി, പാലക്കാട് പെരിന്തല്‍മണ്ണ റോഡില്‍ നില്‍ക്കുന്ന ആല്‍മരത്തിന്റെ മൂന്ന് ശാഖകള്‍, ഉച്ചയ്ക്ക് 2.15, പാറ-പൊള്ളാച്ചി റോഡില്‍ എലപ്പുള്ളി എ.പി.എച്ച്.എച്ച് സ്‌കൂളിന് എതിര്‍വശത്തുള്ള പന, ഉച്ചയ്ക്ക് 3.15. പത്തിരിപ്പാല-കോങ്ങാട് റോഡില്‍ പാലമരം, ഉച്ചയ്ക്ക് 2.30.
date
- Log in to post comments