Skip to main content

താലൂക്ക് ഓഫീസുകളും തദ്ദേശസ്ഥാപനങ്ങളും ഇന്ന് (ആഗസ്റ്റ് 8) പ്രവർത്തിക്കും

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തിര സ്ഥിതി കൈകാര്യം ചെയ്യുന്നതിനായി ജില്ലയിലെ താലൂക്ക് ഓഫീസുകളും എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ശനിയാഴ്ച (ആഗസ്റ്റ് 8) തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ക്യാമ്പുകൾ നടത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ഓഫീസുകളിൽ നിന്ന് നേതൃത്വം നൽകും.

date