Skip to main content

സരസകവി മൂലൂരിന്‍റെ നൂറ്റി അമ്പതാം ജയന്തി ആഘോഷം :  ആദ്യപരിപാടി പരുമലയില്‍

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 150-ാം ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ വേദികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടികളില്‍ ആദ്യത്തേത് അദ്ദേഹത്തിന്‍റെ ജډസ്ഥലമായ പരുമലയില്‍ നടത്താന്‍  തീരുമാനിച്ചു. പരുമല ടാഗോര്‍ ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍ 51 അംഗ സംഘാടക സമിതിക്കു രൂപം നല്‍കി. ഏപ്രില്‍ ആദ്യവാരത്തില്‍ സരസകവിയുടെ ദീപ്തസ്മരണ ഉണര്‍ത്തി പുതുതലമുറയ്ക്ക് അദ്ദേഹത്തിന്‍റെ സംഭാവനകള്‍ പരിചയപ്പെടുത്തുന്നതിന് കവിസമ്മേളനവും സാംസ്കാരിക സംഗമവും നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്‍റ് കെ.സി.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.ജി.സുരേഷ്, പ്രൊഫ.എ.ലോപ്പസ്, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, ബുക്ക്മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജലവിഭവ വകുപ്പു മന്ത്രി അഡ്വ.മാത്യു ടി.തോമസ്, പഞ്ചായത്തു പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, പ്രൊഫ.എം.എന്‍.ലക്ഷ്മണന്‍, പ്രൊഫ.കെ.ജി.സദാശിവന്‍പിള്ള എന്നിവര്‍ രക്ഷാധികാരികളായും പ്രൊഫ.എ.ലോപ്പസ് ചെയര്‍മാനും ഡോ.കെ.ജി.സുരേഷ് ജനറല്‍ കണ്‍വീനറും സുരേഷ് പരുമല ഖജാന്‍ജിയുമായുള്ള സംഘാടക സമിതിയില്‍ എം.എന്‍.രാജേന്ദ്രന്‍, അനില്‍ ഉഴത്തില്‍, ഭരതന്‍, വിജയലക്ഷ്മി എന്നിവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരും ബെന്നി മാത്യു, പി.എന്‍.വിജയരാജന്‍, ഉദയ പദ്മകുമാര്‍, പി.ഗോപിനാഥന്‍ എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരും ആയിരിക്കും.
                                    (പിഎന്‍പി 594/18)

date