ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 07) 36 പേര്‍ക്ക് കോവിഡ്
തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനിയായ ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 07) 36 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. നാലുപേര്‍ വിദേശത്ത് നിന്നും അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. 32 പേര്‍ രോഗമുക്തി നേടി.
വിദേശത്ത് നിന്നുമെത്തിയവര്‍
തഴവ മണപ്പളളി സ്വദേശി(36), അഞ്ചല്‍ ഠൗണ്‍ സ്വദേശിനി(29), തൊടിയൂര്‍ വേങ്ങറ സ്വദേശി(26) എന്നിവര്‍ സൗദിയില്‍ നിന്നും തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(29) ദുബായില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
തഴവ സൗത്ത് ഈസ്റ്റ് സ്വദേശി(23), തഴവ സൗത്ത് ഈസ്റ്റ് സ്വദേശി(55) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി(27), ഡാര്‍ജലിങ്ങില്‍ നിന്നും തഴവ പാവുമ്പ സ്വദേശി(25) ലഡാക്കില്‍ നിന്നും ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(32) പഞ്ചാബില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ ആലഞ്ചേരി സ്വദേശിനി(24), ഏരൂര്‍ കാഞ്ഞവയല്‍ സ്വദേശിനി(24), കടവൂര്‍ ഇഞ്ചവിള സ്വദേശി (43), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(96), കൊല്ലം കോര്‍പ്പറേഷന്‍ പനമൂട് സ്വദേശി(58), കടപ്പാക്കട സ്വദേശി(39), കാവനാട് പളളിത്താഴെ സ്വദേശി(75), കാവനാട് പളളിത്താഴെ സ്വദേശിനികളായ 68, 45 വയസുള്ളവര്‍, തൃക്കടവൂര്‍ സ്വദേശികളായ 31, 39 വയസുള്ളവര്‍, പനമൂട് സ്വദേശി(34), ചവറ പട്ടത്താനം സ്വദേശിനി(53), ചവറ പുതുകാട് സ്വദേശിനി(19), ഉമയനല്ലൂര്‍ സ്വദേശിനി(40), മൈലാപ്പൂര്‍ സ്വദേശിനി(40), തേവലക്കര കോയിവിള സ്വദേശി(64), നീണ്ടകര പുത്തന്‍തോപ്പ് സ്വദേശിനി(35), നീണ്ടകര മെരിലാന്റ് സ്വദേശിനി(38), നെടുമ്പന മീയ്യന്നൂര്‍ സ്വദേശി(41), മൈലം പളളിക്കല്‍ സ്വദേശിനി(58), വെളിയം പുലരിമുക്ക് സ്വദേശി(28), തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനി(31)(ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക), ചവറ പട്ടത്താനം സ്വദേശി(61), കൊല്ലം കോര്‍പ്പറേഷന്‍ രാമന്‍ കുളങ്ങര സ്വദേശി(60), ശക്തികുളങ്ങര സ്വദേശി(49), കൊല്ലം കോര്‍പ്പറേഷന്‍ ഇളംകുളം മുക്കാട് നഗര്‍ സ്വദേശിനി(28).
(പി.ആര്‍.കെ നമ്പര്‍ 2117/2020)
- Log in to post comments