Post Category
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം
ഐ എച്ച് ആര് ഡിയുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ കോഴ്സിലേക്ക് പ്ലസ് ടൂ/വി എച്ച് എസ് ഇ(ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കുള്ളവര്‍) അല്ലെങ്കില്‍ ഐ ടി ഐ/കെ ജി സി ഇ(രണ്ട് വര്‍ഷ കോഴ്സ്) പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനിയറിംഗില്‍ 10 സീറ്റും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ 30 സീറ്റും ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗില്‍ 17 സീറ്റുമാണ് നിലവില്‍ ഒഴിവുള്ളത്. എസ് സി/ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായി ഫീസ് ഇളവ് ഉണ്ടായിരിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17. വിശദവിവരങ്ങള്‍ 9447488348, 8138069543 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2109/2020)
date
- Log in to post comments