Post Category
അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ കൊയ്ത്ത് ഉത്സവം ആരംഭിച്ചു
ജില്ലയുടെ നെല്ലറയായ അപ്പര്‍കുട്ടനാട്ടിലെ 1650 ഹെക്ടര്‍ പാടത്ത് വിളവെടുപ്പ് ആരംഭിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ പടവിനകം ബി പാടശേഖരത്തിലാണ് ആദ്യ വിളവെടുപ്പ് നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ജേക്കബിന്‍റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യനും ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പനും ചേര്‍ന്ന് കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റേച്ചല്‍ തോമസ്, രാജന്‍ കോലത്ത്, വിവിധ കക്ഷി നേതാക്കളായ സണ്ണി തോമസ്, സി.കെ.പൊന്നപ്പന്‍, മാത്തന്‍ ജോസഫ് ജോസഫ്, മോഹന്‍ദാസ്, സി.കെ.ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. (പിഎന്‍പി 592/18)
date
- Log in to post comments