Post Category
ശബരിമല ക്ഷേത്രം 14ന് തുറക്കും
മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഈ മാസം 14ന് വൈകിട്ട് അഞ്ചിന് തുറക്കും. 15 മുതല്‍ 19 വരെ പടി പൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. 19ന് നടയടച്ചാല്‍ ഉത്രം ഉത്സവത്തിനായി 20ന് വൈകിട്ട് അഞ്ചിന് തുറക്കും. 21ന് രാവിലെയാണ് കൊടിയേറ്റ്. 30ന് പമ്പയില്‍ ആറാട്ട് കഴിഞ്ഞ് പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും. (പിഎന്‍പി 595/18)
date
- Log in to post comments