Skip to main content

*വയനാട് ജില്ലയില്‍ നാളെയും റെഡ് അലേര്‍ട്ട്*

ആഗസ്റ്റ് എട്ട്, ഒന്‍പത് (ശനി, ഞായര്‍) തീയതികളില്‍ വയനാട് ജില്ലയില്‍  
കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. 24 മണിക്കൂറില്‍ 204.5 മി.മീ ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

ആഗസ്റ്റ് 10 ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5  മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

 

date