Post Category
കുട്ടനാട് താലൂക്കിലെ 25 കിടപ്പു രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി
മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാർപ്പിച്ചു. മെഡിക്കൽ ടീം , സെക്യൂരിറ്റി അടക്കമുള്ള സൗകര്യങ്ങൾ റെയ്ബാനിൽ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്
കെ എസ് ആർ ടി സി എ.സി. റോഡ് വഴിയുള്ള
സർവീസ് ഭാഗികമായി നിർത്തി
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ് . ആര്‍.ടി. സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകള്‍ ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സർവീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുുഴ ഡി.ററി.ഓ അറിയിച്ചു.
date
- Log in to post comments