Skip to main content

പാലക്കാട് ജില്ലയില്‍ 14.5 കോടിയുടെ 42 പദ്ധതികള്‍ക്ക് അംഗീകാരം

 

പാലക്കാട് ജില്ലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 42 പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജലസേചന വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 14.5 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ചെലവഴിക്കുക. പ്ലാന്‍ ഫണ്ടില്‍നിന്നും 23 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. 9.85 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. നോണ്‍ പ്ലാന്‍ഫണ്ടിലെ 4.60 ലക്ഷം രൂപ ചെലവഴിച്ച് 19 പദ്ധതികളും നടപ്പിലാക്കും.
വടകരപതി ഗ്രാമപഞ്ചായത്തിലെ മേനോന്‍പാറയില്‍ നടപ്പാക്കുന്ന പുതിയ ലിഫ്ട് ഇറിഗേഷന്‍ പദ്ധതിക്കും തുക അനുവദിച്ചിട്ടുണ്ട്. നടുത്തൂണിയില്‍ കല്ല്യാണകൃഷ്ണയ്യര്‍ അണയുടെയും കനാലിന്റെ പുനരുദ്ധാരണത്തിനും തുക അനുവദിച്ചു. തട്ടമംഗലം മുനിസിപ്പാലിറ്റിയിലെ പെരുംകുളം പുറരുദ്ധാരണത്തിനായി 1.19കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. ഷോളയാര്‍ മേഖലയില്‍ പുതിയ ലിഫ്ട് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കും. ഇതിന് ഒരു കോടി രൂപ ചെലവഴിക്കാന്‍ അനുവാദം നല്‍കി. അഗളി ഗ്രാമപഞ്ചായത്തിലും പുതിയ ലിഫ്ട് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു കോടി അനുവദിച്ചു.
 

date