Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

 

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി (0467  2257541, 8547005052), കൂത്തുപറമ്പ് (0490  2362123, 8547005051), പയ്യന്നൂര്‍ (0497  2877600, 8547005059), മഞ്ചേശ്വരം (04998  215615, 8547005058), മാനന്തവാടി (04935245484, 8547005060), ഇരിട്ടി (04902423044, 8547003404), പിണറായി (04902384480 8547005073), മടിക്കൈ (നിലേശ്വരം 0467-2240911, 8547005068) എന്നിവിടങ്ങളിലെ 9 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍  ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം  സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി  ആഗസ്റ്റ് ഏഴ് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷന്‍ ഫീസ് 350 രൂപ (എസ്.സി, എസ്.ടി 150 രൂപ) ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡിയുടെ  www.ihrd.ac.in വെബ്സൈറ്റില്‍ ലഭിക്കും.

 

date