സ്വാതന്ത്ര്യ ദിനാഘോഷം: പരേഡ് ഒഴിവാക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കൊവിഡ് രോഗവ്യാപനസാഹചര്യത്തില്‍ ചടങ്ങ് മാ്രതമായി ചുരുക്കും. പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കും. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ജനപ്രതിനിധികള്‍, വിശിഷ്ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളെ പാസ് നല്‍കിയായിരിക്കും ചടങ്ങുകളില്‍ പങ്കെടുപ്പിക്കുക. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇതുസംബന്ധിച്ച യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പത് മണിക്ക് ചടങ്ങ് ആരംഭിക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനായി പാലിച്ചുകൊണ്ടായിരിക്കും പരിപാടി. ഇതിനായി പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ സജ്ജമാക്കും. മാസ്‌ക്് ഉള്‍പ്പെടെയുള്ള മറ്റ് നിയന്ത്രണങ്ങളും ഉറപ്പാക്കും.
രോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് കുട്ടികളെയും പ്രായമായവരെയും പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. 100 ല്‍ കുറഞ്ഞ ആളുകള്‍ മാത്രം ഉണ്ടാവുന്നവിധം പരിപാടികള്‍ ക്രമീകരിക്കും. സേനാ വിഭാഗങ്ങളുടെ മൂന്ന് പ്ലാറ്റൂണിന്റെ സാന്നിധ്യം ഉണ്ടാവുമെങ്കിലും മാര്‍ച്ച് പാസ്റ്റ് നടത്തില്ല. സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍സിസി തുടങ്ങി മറ്റ് വിഭാഗങ്ങളൊന്നും ഈ വര്‍ഷം ചടങ്ങിനുണ്ടാവില്ല. എന്നാല്‍ കൊവിഡ് പ്രതിരോധ പോരാട്ടങ്ങളില്‍ മുഴുകിനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി പരിപാടിയിലേക്ക് ക്ഷണിക്കാനും യോഗം
- Log in to post comments