Post Category
കോവിഡ് 19 ധനസഹായം: അവസാന തീയതി ആഗസ്റ്റ് 10
കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്കി വരുന്ന 1000 രൂപ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 10ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള തൊഴിലാളികള്‍ അപേക്ഷയോടൊപ്പം രേഖകളുടെ പകര്‍പ്പ് അപ്ലോഡ് ചെയ്തിട്ടില്ലാത്ത പക്ഷം ആഗസ്റ്റ് 10 നകം രേഖകളുടെ പകര്‍പ്പ് ജില്ലാ ഓഫീസുകളി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എത്തിക്കണം. അല്ലാത്ത പക്ഷം ഈ അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments