Skip to main content

കോവിഡ് ബാധിച്ച് ഒളവട്ടൂര്‍ സ്വദേശി മരിച്ചു

 

ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍ കുട്ടി (71) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ അലട്ടിയിരുന്ന ഖാദര്‍ കുട്ടിയെ  ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗിയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കടുത്ത  ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, സെപ്‌സിസ് എന്നിവ കണ്ടെത്തിയതോടെ നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ടോസിലിസുമാബ്, റംഡസവിര്‍ എന്നിവ നല്‍കി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് മരണത്തിന് കീഴടങ്ങി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഒന്‍പത് പേര്‍  കോവിഡ് സ്ഥിരീകരിച്ച്  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.

date