Skip to main content

അരനൂറ്റാണ്ട് കാലത്തെ ഫോട്ടോ ജേര്‍ണലിസ്റ്റ് ജീവിതം നിക്ക് ഉട്ട് അവതരിപ്പിക്കും

 

ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള രണ്ടാം എഡിഷന്റെ ഭാഗമായി ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് പുലിറ്റ്‌സര്‍ പ്രൈസ് ജേതാവ് നിക്ക് ഉട്ട് ഇന്ന് (ഫെബ്രുവരി 10) വൈകിട്ട് ആറിന് ടാഗോര്‍ സെന്റനറി ഹാളില്‍ സംസാരിക്കും. പരിമിതമായ സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് വിയറ്റ്‌നാം യുദ്ധഭൂമിയില്‍ നിക്ക് ഉട്ട് നടത്തിയ ഫോട്ടോ ജേര്‍ണലിസത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അദ്ദേഹം തയ്യാറാക്കിയ ഫോട്ടോ പ്രസന്റേഷനിലൂടെ അവതരിപ്പിക്കും. നാപാം ബോംബാക്രമണത്തിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്ന ചിത്രങ്ങളാണ് നിക്ക് ഉട്ട് പകര്‍ത്തിയത്. ഖമറൂഷ് യുദ്ധഭൂമിയില്‍ നിന്നുളള ചിത്രങ്ങളും ഹോളിവുഡ് താരങ്ങളുടെ ജീവിത മുഹൂര്‍ത്തങ്ങളും അമേരിക്കന്‍ പ്രസിഡന്റ്മാരുടേയും എലിസബത്ത് രാജ്ഞിയോടൊപ്പമുളള ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ  ജീവിത മുഹൂര്‍ത്തങ്ങള്‍ നിക് ഉട്ട് അവതരിപ്പിക്കും.

നാപാം ബോംബാക്രമണത്തില്‍ പൊളളലേറ്റ ശരീരവുമായി നഗ്നയായി ഓടിയ കിം ഫുക് എന്ന പെണ്‍കുട്ടിയെ പകര്‍ത്തിയതിന്റെ  അനുഭവങ്ങളും നിക് ഉട്ട് ഫോട്ടോപ്രസന്റേഷനില്‍ പരാമര്‍ശിക്കുന്നുണ്ട്.

പി.എന്‍.എക്‌സ്.891/18

date