Post Category
വിക്‌ടേഴ്‌സ് ചാനലില്‍ ഗോവിന്ദ് നിഹലാനിയുടെ 'പാര്‍ട്ടി'
കൈറ്റ് വിക്ടേഴ്‌സില്‍ ഞായറാഴ്ച രാവിലെ 09.15-ന് വിഖ്യാത സംവിധായകനും സിനിമാട്ടോഗ്രാഫറുമായ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ഹിന്ദി സിനിമ 'പാര്‍ട്ടി' സംപ്രേഷണം ചെയ്യും. മഹേഷ് എല്‍ക്കുന്‍ഷുവറുടെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 32-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ ഔദ്യോഗിക എന്‍ട്രി ആയിരുന്ന ഈ സിനിമ 1985-ല്‍ ടോക്കിയോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ഏഷ്യാ പെസഫിക് ഫിലിം ഫെസ്റ്റിവെലിലേക്കും തെരഞ്ഞെടുത്തിരുന്നു. നഗരജീവിതത്തിന്റെ നേര്‍ക്കുള്ള ഒരു സറ്റയറാണ് 'പാര്‍ട്ടി'.
വിജയ്മേത്ത, മനോഹര്‍ സിംഗ്, ഓംപുരി, നസറുദ്ദീന്‍ ഷാ, രോഹിണി ഹട്ടംഗടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്.
പി.എന്‍.എക്‌സ്.893/18
date
- Log in to post comments