തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: ജില്ലയില്‍ രാജകുമാരിയില്‍ തുടക്കം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1000 കോടി ചിലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് ഓരോ പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. 2018, 2019 വര്‍ഷത്തിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന റോഡ് ആസ്ഥികളുടെ പുനര്‍ നിര്‍മ്മാണവും പുതിയ കേരളം രൂപപ്പെടുത്തുന്നതും ലക്ഷ്യം വച്ചാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരം 1000കോടി രൂപ ചെലവഴിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള റോഡുകളുടെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്.
ഇടുക്കി ജില്ലയില്‍ രാജകുമാരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പദ്ധതിയുടെ പ്രദേശിക ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. പ്രളയകാലത്ത് റോഡുകള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിച്ച് നവകേരളം സൃഷിടി ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമെന്ന് പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചു മന്ത്രി പറഞ്ഞു. പിന്നാക്ക ജില്ലയെന്ന നിലയില്‍ പ്രത്യേക പരിഗണന ഇടുക്കിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 60 ലക്ഷം രൂപ ചിലവിട്ട് ആറ് റോഡുകളാണ് രാജകുമാരി ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ചിട്ടുള്ളത്. ഖജനാപ്പാറ- സന്യാസിയപ്പന്‍ റോഡ്, ബി ഡിവിഷന്‍ നടുക്കുടി- പെരിയകനാല്‍ റോഡ്, മല്ലികസദനംപടി-പുത്തന്‍പുരപ്പടി റോഡ്, പന്നിയാര്‍ നിരപ്പ് റോഡ് കോണ്‍ക്രീറ്റിംഗ്, ദേവമാത പള്ളിപ്പടി- രാജകുമാരി നോര്‍ത്ത് റോഡ് കോണ്‍ക്രീറ്റിംഗ്, തളിയചിറപ്പടി റോഡ് എന്നിങ്ങനെ ഓരോ റോഡിനും 10 ലക്ഷം രൂപ ചിലവിട്ടാണ് പുനഃനിര്‍മ്മാണം പൂര്‍ത്തികരിച്ചത്.
രാജകുമാരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍, എല്‍എസ്ജിഡി ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജെ തങ്കച്ചന്‍, വൈസ് പ്രസിഡന്റ് ജയാമോള്‍ ഷാജി, ത്രിതലപഞ്ചായത്തംഗങ്ങളായ കെ.കെ തങ്കച്ചന്‍, സുമസുരേന്ദ്രന്‍, പി.പി ജോയ്, പി.രവി, അമുദ വല്ലഭന്‍, രാജകുമാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.വി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments