Skip to main content

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒഴിവ്

 

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഫോര്‍ത്തുനാത്തൂസ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ശുചീകരണ ജോലികള്‍ക്കായി മുന്‍സിപ്പല്‍ ഓഫീസില്‍  ഓഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. പ്രായം 25-50. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ദിവസവേതനം- 660 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും സുരക്ഷാ കിറ്റും ലഭ്യമാക്കും.
 

date