Post Category
നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലുള്ളവരെ സുരക്ഷിതരാക്കി
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 27 പേരെ അയിലൂർ പ്രീ-മെടിക് ഹോസ്റ്റലിലേക്ക് കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. 10 സ്ത്രീകളും എട്ട് കുട്ടികളും ഒമ്പത് പുരുഷൻമാരുമാണ് സംഘത്തിലുള്ളത്.
മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലാണ് ഫോറസ്റ്റ്, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരെ നിർബന്ധപൂർവ്വം മാറ്റിയത്.
കോവിഡ് മാനദണ്ഡങ്ങളോടെയാകും ക്യാമ്പ് പ്രവർത്തിക്കുകയെന്നും
താമസക്കാർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും എം.എൽ.എ അറിയിച്ചു. ട്രൈബൽ ഓഫീസർ രാജീവിനാണ് ജനറൽ ക്യാമ്പിൻ്റെ ചുമതല.
date
- Log in to post comments