Skip to main content

കോട്ടയം ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാമ്പുകള്‍

 

കോട്ടയം ജില്ലയില്‍  വൈകുന്നേരം 7.30 വരെ വരെ 127 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 959  കുടുംബങ്ങളിലെ 3126 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 1306പുരുഷന്‍മാരും 1318 സ്ത്രീകളും 502 കുട്ടികളും  ഉള്‍പ്പെടുന്നു.

പൊതു വിഭാഗത്തിനായി 85 ഉം അറുപതു വയസിനു മുകളിലുള്ളവര്‍ക്കായി 39ഉം ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കായി മൂന്നും ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 

ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകള്‍ കോട്ടയം താലൂക്കിലാണ്. 83 ക്യാമ്പുകളാണ് ഇവിടെയുള്ളത്. മീനച്ചില്‍-17, കാഞ്ഞിരപ്പള്ളി-16, വൈക്കം-10, ചങ്ങനാശേരി-1 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം.

date